വടക്കേക്കാട്: അഞ്ഞൂർ അഷ്‌കർ ഡ്രൈവിംഗ് സ്കൂളിന് സമീപം മിനി പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ദമ്പതികൾക്ക് പരിക്കേറ്റു. വേലൂർ കോട്ടയിൽ വീട്ടിൽ സുധീഷ് (41), ഭാര്യ ആരതി (31) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 .30 ഓടെയിരുന്നു അപകടം. പരിക്കേറ്റവരെ തൊഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
