ചാവക്കാട്: ചാവക്കാട് നഗരസഭ പുത്തൻകടപ്പുറം സൈഫുള്ള റോഡ് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നിവേദനം നൽകി. പുത്തൻകടപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എം.എച്ച് അക്ബറിന് നിവേദനം നൽകിയത്. റോഡിലെ കുഴികൾ യാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയും സൃഷ്ടിക്കുന്നതായും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബ്രാഞ്ച് നേതാക്കളായ മുജീബ് കുന്നത്ത്, മൻസൂർ പുത്തൻ കടപ്പുറം, അലി, ആഷിക്ക് എന്നിവർ പങ്കെടുത്തു.
