സി.ഐ.ടി.യു തൃശ്ശൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ പതാകദിനം ആചരിച്ചു. സി.ഐ.ടി.യു ഓഫീസ് പരിസരത്ത് സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് സി. സുമേഷ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ഉണ്ണി വാറണാട്ട് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ, ഏരിയ കമ്മറ്റി അംഗങ്ങളായ സൗമ്യ വിരേഷ്, എം. ജയപ്രകാശൻ, കെ.സി അനിൽ എന്നിവർ സംസാരിച്ചു. കോഡിനേഷൻ ജോയിന്റ് കൺവീനർ അജിത്ത് ഗുരുവായൂർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം എം.കെ സജീവൻ നന്ദിയും പറഞ്ഞു. ഒക്ടോബർ 17,18,19 തീയതികളിലാണ് സമ്മേളനം.
