Monday, October 5, 2026

ഓപ്പറേഷൻ തൂഫാൻ; ചാവക്കാട് നഗരസഭ ഒമ്പതാം വാർഡിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട്  നഗരസഭ ഒമ്പതാം വാർഡിൻ്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി സംഘടിപ്പിച്ചു. വാർഡിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾ, നഴ്‌സിംങ്ങ് വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ, ക്ലബ്ബുകൾ, ലയൺസ് ക്ലബ്ബ്, ചാവക്കാട് ഹൈസ്‌കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ മയക്കുമരുന്നിനെതിരെ റാലി നടത്തി. ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ  പ്രീതബാബു  ഫ്ലാഗ് ഓഫ് ചെയ്തു. മുതുവട്ടൂർ സെന്ററിൽ നിന്ന് ആരംഭിച്ച റാലി മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ചാവക്കാട് എസ് എച്ച് ഒ പ്രീത ബാബു ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. വാർഡ് കൗൺസിലർ ഷെർമിള സത്താർ അദ്ധ്യക്ഷത വഹിച്ചു. ജെയ്സൺ ആളൂക്കാരൻ, കെ.വി സത്താർ,  രൂപൻ എ മാമ്മൻ, സിമി, ഷെജില, റെജുല, ദാനകമർ തുടങ്ങിയവർ സംസാരിച്ചു. മയക്കുമരുന്നിനെതിരെ സർക്കാർ മുന്നോട്ട് വെക്കുന്ന തൂഫാൻ പരിപാടി ജില്ലയിൽ ആദ്യമായാണ് ഒരു വാർഡ്തലത്തിൽ സംഘടിപ്പിക്കുന്നത്. വാർഡിലെ ജാഗ്രത സമിതിയുടെ മേൽനോട്ടത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments