Monday, October 5, 2026

ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സാന്ത്വന സംഗമം സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട്  ആർ.വി കമറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് താലൂക്ക് ഓഡിറ്റോറിയം അസോസിഷൻ പ്രസിഡണ്ട് മനാഫ് പുന്നയൂർ മുഖ്യാതിഥിയായി. ട്രസ്റ്റി വി. കാസിം
കൺസോളിൻ്റെ ചാരിറ്റി പ്രവർത്തനങ്ങൾ വിവരിച്ചു. ജോയിൻ്റ് സെക്രട്ടറി പി.വി അബ്ദു മാസ്റ്റർ സമാശ്വാസ സന്ദേശം നൽകി. ജനറൽ സെക്രട്ടറി എം.കെ നൗഷാദ് അലി സ്വാഗതവും ട്രഷറർ കെ. ഷംസുദ്ധീൻ നന്ദിയും പറഞ്ഞു. ഓഫീസ് സെക്രട്ടറി ഫബിജ, സ്റ്റാഫ് അംഗങ്ങളായ സൈനബ, സൗജത്ത് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments