ഗുരുവായൂർ: തിരുവെങ്കിടം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും വിവിധ റാങ്ക് ജേതാക്കൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി. സ്കോളർഷിപ്പ്, അന്ധബധിര മൂക ചികിത്സാധന സഹായവിതരണവും എന്നിവയും ഉണ്ടായി. ചാവക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ പ്രസാദ്, യൂണിയൻ വൈസ് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, യൂണിയൻ വനിത സമാജം പ്രസിഡന്റ് ബിന്ദു നാരായണൻ, വാർഡ് കൗൺസിലർ മിഗ്നേഷ് മോഹൻ, സുകുമാരൻ കണ്ണത്ത്, ശ്രീനാരായണൻ മുല്ലപ്പിള്ളി,ഗോപി മനയത്ത്, ശിവദാസ് മൂത്തേടത്ത്, ബാലചന്ദ്രിക, ഷണ്മുഖൻ തെച്ചിയിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
