Monday, October 5, 2026

പുന്നയൂർ എടക്കരയിൽ ജീലാനി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർ: എടക്കര ഷറഫുൽ ഇസ്ലാം സഭയുടെയും മുഹിയദ്ദീൻ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജീലാനി അനുസ്മരണവും ആണ്ട് റാത്തീബും നടത്തി.  മൗലീദ് പാരായണത്തിന് മഹല്ല് ഖത്തീബ് അബൂബക്കർ ലത്തീഫിയുടെ നേതൃത്വത്തിൽ നിയാസ് സഖാഫി, മൊയ്തു മുസ്ലിയാർ, മഹല്ല് പ്രസിഡണ്ട് അബ്ദുൽ ജലീൽ, സെക്രട്ടറി ഇ കുഞ്ഞുമുഹമ്മദ്, ട്രഷറർ അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടത്തിയ നേർച്ച ഭക്ഷണം വിതരണം ചെയ്തു.  ഭക്ഷണ വിതരണത്തിന്  എൻ.പി ഹനീഫ, കെ കമറുദ്ദീൻ, അഷറഫ് വലിയകത്ത്, കുഞ്ഞുമോൻ, മുഹമ്മദാലി മാസ്റ്റർ, ഫൈസൽ മാളിയേക്കൽ, മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments