Monday, October 5, 2026

പ്രവാസി ലീഗ് ഗുരുവായൂർ മണ്ഡലം മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി

ഗുരുവായൂർ: പ്രവാസി ലീഗ് ഗുരുവായൂർ മണ്ഡലം മെമ്പർഷിപ്പ് വിതരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ആബിദ് അഞ്ചങ്ങാടി, മണ്ഡലം ജോയിന്റ് സെക്രട്ടറി മുഹമ്മദ് അശറഫിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു.                പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ സത്താർ ബോംബെ അധ്യക്ഷത വഹിച്ചു. ജില്ല പ്രവാസി ലീഗ് ജനറൽ സെക്രട്ടറി സി. മുഹമ്മാലി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രവാസിലീഗ് ജനറൽ സെക്രട്ടറി ആർ. ഷാഹു കടപ്പുറം സ്വഗതവും  മുഹമ്മദ് അശറഫ് നന്ദിയും പറഞ്ഞു.   അബ്ദുള്ള തൈക്കാട്, ഹമീദ് കുമ്മത്ത്, കരീം അവിയൂർ, സി.എച്ച് ഹനീഫ, നൗഷാദ് പാലയൂർ, ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments