തളിക്കുളം: ദേശീയപാത 66 തളിക്കുളം കൊപ്രക്കളത്തിന് സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ മധ്യവയസ്കൻ കാറിടിച്ച് മരിച്ചു.തളിക്കുളം ഇടശ്ശേരി ത്രിവേണിയിൽ താമസിക്കുന്ന തറയിൽ കൊച്ചുമോൻ മകൻ സന്തോഷ് (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയായിരുന്നു അപകടം. ഉടൻതന്നെ ഇയാളെ നാട്ടിക സഞ്ജീവനി ആംബുലൻസ് പ്രവർത്തകർ വലപ്പാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. വലപ്പാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
