ഗുരുവായൂർ: ഡൽഹിയിലെ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാൻ രാജിവെക്കുക എന്നീ ആവശ്യം ഉന്നയിച്ചും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഗുരുവായൂർ ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മഞ്ജുളാലിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം ഗീത ഭരതൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ബിബിത മോഹനൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ഏരിയ സെക്രട്ടറി ഷൈനി ഷാജി, ഏരിയ വൈസ് പ്രസിഡന്റ്മാരായ പ്രീജ ദേവദാസ്, സിന്ധു ബാബു, ട്രഷറർ ജാസ്മിൻ ഷഹീർ, ഏരിയ ജോയിന്റ് സെക്രട്ടറി എം.ബി രാജലക്ഷ്മി, പ്രസന്ന രണദേവ് തുടങ്ങിയവർ സംസാരിച്ചു.
