Sunday, October 25, 2026

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്  തുടക്കം

ഒരുമനയൂർ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് വർണാഭമായ തുടക്കം. വിവിധ ക്ലബ്ബുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ മുത്തന്മാവ് സെന്ററിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശനഷറ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ. ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്തു. ഇസ്ലാമിക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആദ്യ ഇനമായ ആവേശകരമായ കമ്പവലി മത്സരത്തോടെ കായിക മത്സരങ്ങൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്വാതി നിഖിൽ, അൻഷിദ, ഹഫ്സത്ത് അഷറഫ്, കെ.വി. ധനേഷ്, സിന്ധു അശോകൻ, ലീന സജീവൻ, ആരിഫ ജുഫൈർ, ഷക്കീർ മാസ്റ്റർ, ജസീന നസീർ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ജിൻസി ജോസ്, യൂത്ത് കോ-ഓർഡിനേറ്റർ ഫദിൻ രാജ് , ഹിഷാം കപ്പൽ തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments