Thursday, July 23, 2026

ഓപ്പറേഷൻ തൂഫാൻ; ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ

കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി  ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി പള്ളത്ത് വീട്ടിൽ ഗൗതം (26)  എന്നയാളാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചക്ക് ശേഷം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 5 ചെറിയ ഡപ്പികളിലായി സൂക്ഷിച്ച 7.7 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. പ്രതിക്കെതിരെ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി  അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സൂക്ഷിച്ച കുറ്റത്തിന് എൻ.ഡി.പി.എസ്  നിയമത്തിന് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പായ ‘സെക്ഷൻ 77’ കൂടി ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിൽ കയ്പമംഗലം  പോലീസ് സ്റ്റേഷൻ എസ് എച്ച് ബിജു, എസ് ഐ രഞ്ജിത്ത്, ജി എസ് ഐ വിപിൻ, ജി എ എസ് ഐ വിപിൻദാസ്, എസ് സി പി ഒ മാരായ പ്രിയ,  സുനിൽകുമാർ, തൂഫാൻ സ്പെഷ്യൽ സ്കാഡ് അംഗങ്ങളായ എസ് ഐ പ്രദീപ് സി ആർ, ജി എ എസ് ഐ ലിജു ഇയ്യാനി, സി പി ഒ മാരായ സുർജിത്ത് സാഗർ, നിഷാന്ത്  എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments