ചാവക്കാട്: ഒരുമനയൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന മാധവിക്കുട്ടി കൾച്ചറൽ ഫോറം വായനശാല കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷവും വൈജ്ഞാനിക സംഗമവും സംഘടിപ്പിച്ചു. വനിത ആക്ടിവിസ്റ്റ് പുരസ്കാരം നഷ്റ മുഹമ്മദിനും മാധവിക്കുട്ടി ആർട്ടിസ്റ്റിക് പുരസ്കാരം എഴുത്തുകാരി ജീജ ഷെരീഫിനും നൽകി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ഉദ്ഘാടനം ചെയ്തു. ഹിഷാം കപ്പൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ ഷിബു പുരസ്കാര സമർപ്പണവും പ്രൊഫ. ഡോ. കൃഷ്ണ കുമാർ മുഖ്യപ്രഭാഷണവും നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എം ഷാഹിദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ ചാക്കോ, ഒരുമനയൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷക്കീർ മാസ്റ്റർ, പി.കെ കബീർ, അഫ്സത് അഷറഫ്, വാർഡ് മെമ്പർ അൻസിത അസ്ലം തുടങ്ങിയവർ പങ്കെടുത്തു.

