120 മിനിറ്റും നിറഞ്ഞു കളിച്ച് അർജന്റീനയുടെ കടുത്ത മത്സരം മറികടന്ന് സ്‌പെയിൻ ലോക ചാമ്പ്യൻമാർ. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് കലാശപ്പോരിന്റെ വിധിയെഴുതിയത്. പന്ത് പുറത്ത് പോകാതെ ഓടിപ്പിടിച്ച് നിക്കോ വില്യംസ് നൽകിയ പാസാണ് ടോറസ് വലയിലെത്തിച്ചത്. സ്‌പെയിനിന്റെ രണ്ടാം കിരീട നേട്ടമാണിത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ കിരീടമുയർത്തി ഒന്നരപ്പതിറ്റാണ്ടിനു ശേഷം സ്‌പെയിൻ വീണ്ടും ലോക ചാമ്പ്യൻമാർ.

