എരുമപ്പെട്ടി: വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപം മുരിങ്ങത്തേരി ലോറൻസിന്റെ ഭാര്യ ബ്രൂഷ (52)യെയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണതായി സംശയം തോന്നിയത്. തുടർന്ന് വടക്കാഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീമിലെ സ്ക്യൂബ അംഗങ്ങളായ ഡി.പി. നിതിൻ ദേവ്, സി. ഷിബു എന്നിവർ ചേർന്ന് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

