ചാവക്കാട്: തിരുവത്ര ജി.എഫ്.യുപി സ്കൂളിലെ യുപി ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നിയമ സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു. അഡ്വക്കേറ്റും മീഡിയേറ്ററുമായ പ്രിമോൻ ക്ലാസ് നയിച്ചു. സൗജന്യ നിയമസേവനം, നിയമ സാക്ഷരത, അദാലത്ത്, പോക്സോ കേസുകളുടെ നിയമ പരിരക്ഷ തുടങ്ങിയവയിൽ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം. സ്കൂൾ എച്ച്.എം പി.കെ റംല, പാരലീഗൽ വോളണ്ടിയർ കെ. എസ് ഷരീന, സ്റ്റാഫ് സെക്രട്ടറി എം.കെ സലീം, എസ്.കെ പ്രിയ, എം.ആർ ഐശ്വര്യ, എ.എസ് സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

