Monday, August 24, 2026

പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം ഞാറക്കൽ സ്വദേശി ചിരട്ടപ്പുരയ്ക്കൽ വീട്ടിൽ അനീഷി(27)നേയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. അനീഷ് എറണാകുളം ഞാറക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്. അഴീക്കോട് പോസ്റ്റിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ  സബ് ഇൻസ്പെക്ടർമാരായ   സൗമ്യ,  സെബി, എ എസ് ഐ ഉമേഷ്, സി പി ഒ മാരായ അബീഷ്, വിഷ്ണു , ഷമീർ  എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments