ദേശീയ പൾസ് പോളിയോ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് നിർവ്വഹിച്ചു. മാള കെ. കരുണാകരൻ സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ്റെ മകൾക്ക് തുള്ളിമരുന്ന് നൽകിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. തൃശ്ശൂർ ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള 1,73,897 കുട്ടികൾക്കായി 1,877 ബൂത്തുകളാണ് പൾസ് പോളിയോ വിതരണത്തിനായി സജ്ജമാക്കിയിരുന്നു.
കടപ്പുറം: പൾസ് പോളിയോ പരിപാടിയുടെ കടപ്പുറം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി.എം മനാഫ് നിർവഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാർ പി.വി ദിലിപ് കുമാർ, വാർഡ് മെമ്പർ റംല ഹമീദ്, ആശുപത്രി സൂപ്രണ്ട് ഡോ. ഫ്രാൻസീസ് ജിമ്മി, ഹെൽത്ത് ഇൻസ്പെക്ടർ സെബിവർഗീസ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രദേശത്തെ 18 പോളിയോ ബൂത്തുകൾ സജ്ജീരിച്ചിട്ടുള്ളതായും ഞായറാഴ്ച പോളിയോ വാക്സിൻ ലഭ്യമാകാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പരിശീലനം സിദ്ധിച്ച ഹെൽത്ത് വളണ്ടിയർമാർ വീടുകളിൽ എത്തി വാക്സിൻ നൽകുന്നതാണെന്നും സൂപ്രണ്ട് അറിയിച്ചു.

പൾസ് പോളിയോ പരിപാടിയുടെ കടപ്പുറം പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി.എം മനാഫ് നിർവഹിക്കുന്നു
ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 39-ാം വാർഡ് കപ്പിയൂരിൽ പൾസ് പോളിയോ വിതരണം സംഘടിപ്പിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വളണ്ടിയർ പ്രിൻസി, അംഗൻവാടി വർക്കർ മല്ലിക, ബിന്ദു ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഗുരുവായൂർ നഗരസഭ 23 -ാം വാർഡിലെ 71-ാം നമ്പർ അംഗൻവാടിയിൽ പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു ഉദ്ഘാടനം ചെയ്തു. അംഗൻവാടി അധ്യാപിക ബിജില, ആശ പ്രവർത്തക സൗമ്യ, എഎൽഎംഎസ് അംഗങ്ങളായ ഷെമീർ മോസ്കോ, റസിയ സാലി, ഹെൽത്ത് സെന്റർ നഴ്സ്മാരായ അഭിമന്യ, അഞ്ജിത തുടങ്ങിയർ പങ്കെടുത്തു.


