Monday, August 24, 2026

പാൽ തൊണ്ടയിൽ കുടുങ്ങി? 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ചനിലയിൽ: പിതാവ് മരിച്ചത് വെള്ളിയാഴ്ച

കുന്നംകുളം: 18 ദിവസം പ്രായമായ കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ പരേതനായ സുധീഷിന്റെയും മനുരാധയുടെയും പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് നിഗമനം. കുട്ടിയുടെ പിതാവ് സുധീഷ് (25) രണ്ടുദിവസം മുൻപാണ് വാഹനാപകടത്തിൽ മരിച്ചത്. അക്കിക്കാവിൽവച്ച് സുധീഷ് സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. സുധീഷിന്റെ അസ്ഥി സഞ്ചയന ദിവസമായിരുന്നു ഇന്ന്. കുട്ടിക്ക് പാൽ കൊടുത്തശേഷം തൊട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു. പിന്നീട് നോക്കുമ്പോൾ കുഞ്ഞിന്റെ വായിൽനിന്ന് നുരയും പതയും മൂക്കിൽനിന്ന് രക്തവും വന്ന നിലയിൽ കണ്ടു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments