Sunday, June 28, 2026

ലോകകപ്പ് ഫുട്ബോൾ; ഒരുമനയൂർ ഇസ്ലാമിക്‌ ഹയർ സെക്കന്ററി സ്കൂളിൽ ഫാൻസ് ഷോ

ഒരുമനയൂർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഒരുമനയൂർ  ഇസ്ലാമിക്‌ ഹയർ സെക്കന്ററി സ്കൂളിൽ ഫാൻസ് ഷോ സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട്‌ പി. എം താഹിർ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട്‌ നിഷാദ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. മാനേജർ ജമാലുദ്ധീൻ പെരുമ്പാടി മുഖ്യാതിഥിയായി. കുട്ടികളുടെ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആരിഫ ജൂഫൈർ, പ്രധാനദ്ധ്യാപകൻ ജെയിൻ സി ജോൺ,   അദ്ധ്യാപകരായ ആർ.കെ ഷീബ, ബൈസി ജോർജ്, രജനി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments