ഗുരുവായൂർ: സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റിയംഗവും കര്‍ഷകസംഘം നേതാവുമായിരുന്ന ഇരിങ്ങപ്പുറം കാഞ്ഞിരത്തിങ്കൽ ഫ്രാൻസീസ് (68 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ഞായർ) ഉച്ച തിരിഞ്ഞ് 3.30ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും. ഒരുമനയൂര്‍ മുത്തമ്മാവ് കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമായ ഫ്രാന്‍സീസ് ഇപ്പോള്‍ ഗുരുവായൂര്‍ ഇരിങ്ങപ്പുറത്തായിരുന്നു താമസം. ദീര്‍ഘകാലം സിപിഎം ഒരുമനയൂര്‍ ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റിയംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ്, ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കര്‍ഷകതൊഴിലാളി യൂണിയന്‍ നേതാവും ഏരിയ കമ്മിറ്റിയംഗവുമായിരിക്കെ ക്യാന്‍സര്‍ ബാധിതനായി. തുടര്‍ന്നാണ് സജീവമായ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചത്. തൃശൂർ അമല ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: റോസി. മക്കള്‍: ഷെറിന്‍,ഷിബി(ഇരുവരും ദുബായ്).മരുമകന്‍: ലിതിന്‍(ദുബായ്)

