ചാവക്കാട്: ഒരുമനയൂര്‍ ഐ.ഡി.സി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. ലഹരിക്കെതിരെ കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് നടന്ന പ്രത്യേക അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ സന്ദേശം ഉയർത്തി പ്രഭാഷണങ്ങൾ നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുര്‍റസാഖ് കോട്ടക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ റുബീന ഫാറൂഖ്, സ്ഥാപന പ്രതിനിധികള്‍ എന്നിവർ നേതൃത്വം നല്‍കി.

