Saturday, June 13, 2026

കേച്ചേരിയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. 7 പേർക്ക്‌ പരിക്ക്‌

കുന്നംകുളം: കേച്ചേരിയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. 7 പേർക്ക്‌ പരിക്ക്‌. ഇന്ന് രാവിലെ 7 മണിയോടെ കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത കേച്ചേരിയിലാണ്‌ അപകടം നടന്നത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ഈ വാഹനങ്ങളും ഭാഗികമായി തകർന്നു. കുന്നംകുളം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പിക്കപ്പ്‌ വെട്ടിപ്പൊളിച്ചാണ്‌ അകത്തുണ്ടയിരുന്നവരെ പുറത്തെടുത്തത്‌. പരിക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments