ഗുരുവായൂർ: അന്തരിച്ച ഗാന്ധിയനും സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിയുമായിരുന്ന വലിയ പുരക്കൽ കൃഷ്ണന്റെ വീട്ടിൽ മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന വി.എം സുധീരൻ സന്ദർശനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ഡി.സി.സി അംഗം ഒ.കെ.ആർ മണികണ്ഠൻ, വാർഡ് കൗൺസിലർ എ.വി ഉണ്ണികൃഷ്ണൻ, കൃഷ്ണന്റെ ഭാര്യ അമ്മുക്കുട്ടി, മകൻ ജയരാജൻ ഉൾപ്പെടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം മെയ് 10നാണ് വാർദ്ധക്യസഹജമായ അസുഖത്താൽ വി.കെ കൃഷ്ണൻ അന്തരിച്ചത്.

