ഏങ്ങണ്ടിയൂർ :ഗണേശമംഗലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. തൃത്തല്ലൂർ സ്വദേശി ചക്കാലപ്പുറത്ത് രവി(61)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വാടാനപ്പള്ളി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

