Saturday, May 23, 2026

ഒരുമനയൂർ മൂന്നാംകല്ലിൽ സ്കൂട്ടറിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്

ഒരുമനയൂർ: ദേശീയപാത 66 മൂന്നാംകല്ലിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം. സ്‌കൂട്ടർ യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ താമസിക്കുന്ന മുഹമ്മദ് അലി (25) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ മുഹമ്മദാലിയെ ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകർ എങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments