ചാവക്കാട് : വെൽഫയർ പാർട്ടി പഞ്ചാരമുക്ക്-പുതുശ്ശേരി പാടം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. വെൽഫയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ഉൽഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് വി.എം ഹുസൈൻ അധ്യക്ഷത വഹിച്ചു. പഞ്ചാരമുക്ക് യൂണിറ്റ് പ്രസിഡന്റ് ആർ.വി റിയാസ്, ജമാഅത്തെ ഇസ്ലാമി ഗുരുവായൂർ ഏരിയ പ്രസിഡന്റ് ഷാജഹാൻ, ആർ.വി അബ്ദുൽ ഖാദർ, ഷെമീല ഹുസൈൻ എന്നിവർ സംസാരിച്ചു.

