Saturday, May 23, 2026

‘ഗുരുവായൂർ നഗരസഭ കുട്ടികളുടെ പാർക്കിൻ്റെ ദുരവസ്ഥക്ക് കാരണം അധികൃതരുടെ അനാസ്ഥ’ – സി.എസ് സൂരജ്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ കുട്ടികളുടെ പാർക്കിൽ കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേൽക്കാൻ കാരണം നഗരസഭ അധികാരികളുടെ തികഞ്ഞ അനാസ്ഥ മൂലമാണെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എസ് സൂരജ്‌. പാർക്കിൻ്റെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി തവണ അധികാരികളുടെ മുന്നിൽ ധരിപ്പിച്ചിട്ടും വേനലവധിക്കാലം ആയിട്ടുപോലും പാർക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനോ അപകടാവസ്ഥ ഒഴിവാക്കാനോ നാളിതുവരെയായിട്ടും യാതൊരുവിധ നടപടിയും അധികാരികൾ സ്വീകരിച്ചിട്ടില്ല. പരിക്കേറ്റ കുട്ടിയുടെ ചികിത്സ ചെലവ് നഗരസഭ ഏറ്റെടുക്കണമെന്നും അടിയന്തരമായി പാർക്കിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സൂരജ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments