ഒരുമനയൂർ: നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ചു ഒരുമനയൂരിൽ യു.ഡി.എഫ് പ്രകടനം. ഒരുമനയൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്ങൾ പടിയിൽ നിന്നാരംഭിച്ച പ്രകടനം മുത്തമ്മാവ് സെന്ററിൽ സമാപിച്ചു. യുഡിഎഫ് ചെയർമാൻ കെ.ജെ ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ആർ.വി ഷക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.എം താഹിർ, പഞ്ചായത്ത് മെമ്പർമാരായ നഷ്‌റ മുഹമ്മദ്, ആരിഫ ജൂഫെയർ, ഹിഷാം കപ്പൽ, ഹഫ്‌സത് അഷ്‌റഫ്, ജാസിന നസീർ, അൻസിത അസ്‌ലം, ഭാരവാഹികളായ ഫാദിൻ രാജ് ഹുസൈൻ, നിഷാദ് മാളിയേക്കൽ, ജീവൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

