Friday, May 15, 2026

കടപ്പുറത്തെ നഴ്‌സുമാർക്ക് പഞ്ചായത്തിൻ്റെ ആദരം 

ചാവക്കാട്: ഇന്റർനാഷണൽ നഴ്സസ് ദിനത്തിന്റെ ഭാഗമായി കടപ്പുറം പഞ്ചായത്ത്‌ നിവാസികളായ നഴ്സുമാർക്ക് പഞ്ചായത്ത് സ്നേഹോപഹാരം നൽകി ആദരിച്ചു. “സോഫ്റ്റ്‌ ടച്ച്‌ ഓഫ്‌ ഹോപ്പ്” കയെറിങ് ഹാൻഡ്‌സ് എന്ന പേരിൽ ബികെസി തങ്ങൾ സ്മാരകപഞ്ചായത്ത്‌ ഹാളിൽ ചേർന്ന ചടങ്ങിൽ കടപ്പുറം സിഎച്ച്സിലെ നഴ്സുമാർ അടക്കം ഇരുപത്തിയാറ് പേരെയാണ് ആദരിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം മനാഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സക്കീന ബഷീർ അധ്യക്ഷത വഹിച്ചു.   റിട്ടേർഡ് ഡിവൈഎസ്പി കെ.ബി സുരേഷ് മുഖ്യാതിഥിയായി. കടപ്പുറം സി.എച്ച്.സി എച്ച്.ഐ ഷെബി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ അഷ്‌കറലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ഷിഹാബ്, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ,  ജനപ്രതിനിധികളായ എം.എസ് പ്രകാശൻ, സുലൈഖ, ഷെജി, നഈമ ബീവി, റംല ഹമീദ്, റാഹില വഹാബ്, എ.കെ മുനീർ, എച്ച്.ഐ അമൽജിത്ത്, സിഡിഎസ് ചെയർപേഴ്സൺ പ്രീത തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി ദിലീപ് കുമാർ സ്വാഗതവും മെമ്പർ രാജേഷ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments