കുന്നംകുളം: ദീപിക ദിനപത്രം ഏർപ്പെടുത്തിയ ഈ വർഷത്തെ യംഗ് എൻട്രപ്രണർ അവാർഡിന് കുന്നംകുളം സ്വദേശിയും ഓക്‌ൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമായ ക്രിസ് ഹാരിസ് ചെറുവത്തൂർ അർഹനായി. കാട്ടകാമ്പാൽ സ്വദേശിയും, കുന്നംകുളത്തെ ബിസിനസ്സ് രംഗത്ത് സജീവ സാന്നിധ്യവുമായ സി.കെ. അപ്പുമോൻ്റെയും, ബിന്ദുവിന്റെയും മകനാണ്. ദീപികയുടെ 140 -ാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രതിഭകളായവർക്ക് നൽകുന്ന എക്‌സലൻസ് അവാർഡിന്റെ ഭാഗമായാണ് ക്രിസ് ഹാരിസ് യുവ സംരംഭക അവാർഡ് ലഭിക്കുന്നത്. മെയ് 16 ശനിയാഴ്ച വൈകിട്ട് 5 ന് തൃശ്ശൂർ കാസിനോ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. മുൻ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള അവാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും

