ഗുരുവായൂർ: പൂക്കോട് തണൽ കല കായിക സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് പി. കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കും വാൾനട്ട് ഗാർഡൻസ് സ്പോൺസർ ചെയ്യുന്ന വി.എസ് ഇന്ദ്രൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളക്ക് തുടക്കമായി. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സി. സുമേഷ് മുഖ്യാതിഥിയായി. വി. അനൂപ്, കെ.വി സുഭാഷ്, കെ.എ സുകുമാരൻ, കെ.വി ജനാർദ്ധനൻ, കെ.എ അജിത്ത് എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ ഗ്രാമ വേദി അഞ്ചങ്ങാടി പി.എൻ.എഫ്.സി കോട്ടയത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു.

