ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്തെ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്നതിനായുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണങ്ങൾ പ്രചരിപ്പിക്കുന്ന ഉറവിടം കണ്ടെത്തെണമെന്നും കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ ഗുരുവായൂർ ക്ഷേത്ര പരിസരത്തെ കുടിവെള്ളസ്രാതസ്സുകൾ പൂർണ്ണമായും മലിനമാണെന്നും ക്ഷേത്ര പരിസരത്തെ കല്യാണ മണ്ഡപങ്ങളിൽ സദ്യ നടത്തരുതെന്നും കൂൾ ബാറുകളിൽ നിന്ന് ജൂസുകളോ ഹോട്ടലിൽ നിന്നും ഭക്ഷണമോ കഴിക്കരുത് എന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് വ്യാജ പ്രചരണം നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരാതി നൽകിയത്. ക്ഷേത്ര പരിസരത്തെ വ്യാപാര മേഖലയെ തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള സന്ദേശത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഓഫീസർക്കും തൃശൂർ ജില്ല പോലീസ് മേധാവിക്കും കെ.എച്ച്.ആർ.എ പരാതി നൽകി. ഇതിനോടനുബന്ധിച്ച് ചേർന്ന അടിയന്തിര എക്സിക്യൂട്ടിവ് യോഗം കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു.ജില്ല ഉപദേശകസമിതി അംഗം ജി.കെ പ്രകാശ് സ്വാമി, നേതാക്കളായ രവീന്ദ്രൻ നമ്പ്യാർ, എൻ.കെ രാമകൃഷ്ണൻ, കെ.പി സുന്ദരൻ, ഒ.കെ നാരായണൻ നായർ, രാജേഷ് ഗോകുലം, സിജോ കണ്ടാണ്ണശ്ശേരി, എം.എംസന്തോഷ്, ചന്ദ്രബാബു, എൻ.പി അഷറഫ്, സൂരജ് ബാബു, അബൂബക്കർ ബർക്കത്ത്, രഞ്ജിത്ത് വിനായക എന്നിവർ സംസാരിച്ചു.

