Saturday, May 2, 2026

സ്ത്രീക്ക് നേരെ അതിക്രമം; വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുരുവായൂരിൽ ബിജെപിയുടെ പ്രതിഷേധ കൂട്ടായ്മ

ഗുരുവായൂർ: സ്ത്രീക്ക് നേരെ അതിക്രമം നടത്തിയ ഗുരുവായൂർ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ടെമ്പിൾ  പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പ്രദീപ് പണിക്കശ്ശേരി സ്വാഗതവും പൂക്കോട് ഏരിയ പ്രസിഡൻ്റ് ജിതിൻ കാവീട് നന്ദിയും പറഞ്ഞു. സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര, കെ.സി രാജു, പ്രസന്നൻ വലിയപറമ്പിൽ,ബിനീഷ് തറയിൽ, ദീപ ബാബു, സിന്ധു,ശശീന്ദ്രബാബു, ശ്രീജിത്ത് പള്ളിക്കര, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നു പറമ്പിൽ, ദിലീപ് കിളിയംപറമ്പിൽ, ടി.കെ ലക്ഷമണൻ, ജ്യോതി ഭാസു, നിധിൻ മരയ്ക്കാത്ത്, സുധീഷ് പൊന്നരാശ്ശേരി എന്നിവർ നേതൃത്വം നൽകി

RELATED ARTICLES
- Advertisment -

Most Popular

Recent Comments