Friday, May 1, 2026

ഗുരുവായൂർ നഗരസഭയുടെ തണ്ണീർ പന്തൽ പ്രവർത്തനം തുടങ്ങി

ഗുരുവായൂർ: ഉഷ്ണതരംഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ തണ്ണീർ പന്തൽ പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിൽ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു.  ഗൂരുവായൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു അജിത്ത്കുമാർ, രതി ജനാർദ്ധനൻ, ഷാനി റെജി, വി. അനൂപ്, എ.ടി ഹംസ, വാർഡ് കൗൺസിലർ ബഷിർ പൂക്കോട്, റഷീദ് കു ന്നിക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments