Tuesday, April 21, 2026

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഗുരുവായൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍, കുടുംബ സമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സന്ദർശനം. ഗുരുവായൂർ ദേവസ്വം ശ്രീവൽസം ഗസ്റ്റ് ഹൗസിൽ എത്തിയ വിവേക് കിരണിനെയും ബന്ധുക്കളെയും ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ സ്വീകരിച്ചു. തുടർന്ന് ദർശനം പൂർത്തിയാക്കിയ അദ്ദേഹം മടങ്ങി.

അതേസമയം, മുഖ്യമന്ത്രിയുടെ മകനും കുടുംബവും ശ്രീവത്സത്തിനു മുന്നിലുള്ള സമീപം നിന്ന് ദേവസ്വം ജീവനക്കാരനൊപ്പം ഫോട്ടോ എടുക്കുന്ന ദൃശ്യം പകർത്തിയ പ്രാദേശിക പ്രവർത്തകൻ രാജുവിനെ ദേവസ്വം ജീവനക്കാർ തടഞ്ഞതായി ആരോപണം ഉയർന്നു. രാജു ഫോണിൽ പകർത്തിയ ദൃശ്യം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തന്നെ തടഞ്ഞുവെച്ച് ഫോൺ വാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായി രാജു പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments