ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകീട്ട് (ഏപ്രിൽ 20) പൂർത്തിയായപ്പോൾ ലഭിച്ചത് 5,17,99,642 രൂപ. കൂടാതെ 1 കിലോ 324ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണവും 5 കിലോഗ്രാം 790 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 12 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിൻ്റെ 66 നോട്ടുകളും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല കിഴക്കേ നടയിലെ എസ്.ബി.ഐ ഇ ഭണ്ഡാരം വഴി 2,76,549രൂപയും കിഴക്കേ നടയിലെ പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 41,739 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 84,053രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 53,324രൂപയും ഐ.സി.ഐ.സി.ഐ ഇ ഭണ്ഡാരം വഴി 76,840 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 77,537രൂപയും ലഭിച്ചു.

