Saturday, July 12, 2025

‘ബോധം’ ക്യാമ്പയിൻ; കടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കടപ്പുറം: ലഹരി നിർമ്മാർജന സമിതി ജില്ല കമ്മിറ്റിയും കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി ‘ബോധം’ ക്യാമ്പയിന്റെ ഭാഗമായി കടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.  എൽ.എൻ.എസ് തൃശൂർ ജില്ല പ്രസിഡന്റ് ഷിഫാസ് മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.എം മുജീബ് അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ക്ലബ്‌ കൺവീനർ ടി.കെ അജിത്ത് ആമുഖപ്രഭാഷണം നടത്തി. എൽ.എൻ.എസ് ജില്ല സെക്രട്ടറി എൻ.കെ ജലീൽ എൽ.എൻ.എസിന്റെ പ്രവർത്തനം പരിചയപ്പെടുത്തി. പ്രധാനധ്യാപിക നിമ്മി മേപ്പുറത്ത് സ്വാഗതവും പ്രിൻസിപ്പൽ     ശ്രീകല നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments