Saturday, May 30, 2026

തൃശൂർ ജില്ലാ കളക്ടർക്ക് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഏറ്റെടുത്തു. ഇന്ന് വൈകീട്ട് ആറോടെ ദേവസ്വം കാര്യാലയത്തിലെത്തി അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ.ബി അരുൺകുമാറിൽ നിന്ന് ജില്ല കളക്ടർ ചുമതലയേറ്റെടുക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്ററായിരുന്ന ഒ.ബി അരുൺകുമാറിനെ മാതൃ വകുപ്പിലെ സേവനത്തിലേക്ക് സർക്കാർ തിരികെ വിളിച്ച സാഹചര്യത്തിലാണ് നടപടി. ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ്, ഭരണ സമിതി അംഗം സി. മനോജ്, സ്ഥാനമൊഴിഞ്ഞ അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് കളക്ടറെ വരവേറ്റു. തുടർന്ന് അഡ്മിനിസ്ട്രേറ്ററുടെ കാര്യാലയത്തിലെത്തി രേഖകളിൽ ഒപ്പിട്ട് കളക്ടർ സ്ഥാനമേറ്റു. പുതിയ അഡ്മിനിസ്ട്രേറ്ററെ സർക്കാർ നിയമിക്കുന്നത് വരെ ജില്ല കളക്ടർ ശിഖ സുരേന്ദ്രനാകും അഡ്മിനിസ്ട്രേറ്ററുടെ ചുമതല നിർവ്വഹിക്കുക. സെക്രട്ടറിയേറ്റ് സർവ്വീസിലേക്ക് മടങ്ങുന്ന ഒ.ബി അരുൺകുമാറിന് ജീവനക്കാർ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments