കടപ്പുറം: വേനൽ മഴ തുടരുന്ന സാഹചര്യത്തിൽ ഒരുമനയൂർ ലോക്ക് സ്ഥിരമായി തുറക്കണമെന്ന് എസ്.ടി.യു സംസ്ഥാന നേതൃ സമിതി അംഗം വി പി മൻസൂർ അലി ആവശ്യപ്പെട്ടു. ഒരുമനയൂർ ലോക്ക് തുറന്നില്ലെങ്കിൽ മഴ കനക്കുന്നതോടുകൂടി ഒരുമനയൂർ, കടപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെയും ചാവക്കാട് നഗരസഭയുടെയും കനോലി കനാൽ തീരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകും. ഒരുമനയൂർ ലോക്ക് പ്രദേശത്തെ വീടുകൾക്ക് ചുറ്റും ഇപ്പോൾ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടതായും ലോക്ക് സ്ഥിരമായി തുറക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

