Saturday, July 12, 2025

എ.കെ.പി.എ ചാവക്കാട് മേഖല കമ്മിറ്റി പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു

ചാവക്കാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാവക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചു. ഗുരുവായൂർ കോട്ടപ്പടി ആർ.സി.യു.പി സ്കൂളിൽ എ.കെ.പി.എ ജില്ല ജോയിന്റ് സെക്രട്ടറി എ.വി ജീസൺ  ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ  സി.എഫ് റോബിൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എ.ആർ ബിജു,സി.കെ രാജേഷ്  എന്നിവർ  സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ  ആർ.എസ് ധനുസ്സ് കൃഷ്ണ ലഹരി ബോധ വൽക്കരണ ക്ലാസടുത്തു.  പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുമൊത്ത് വൃക്ഷതൈകൾ നട്ട്  മധുരവിതരണവും നടത്തി. മേഖല സെക്രട്ടറി പി.സി ഷെറി സ്വാഗതവും മേഖല ട്രഷറർ ഷബീർ ഡിജിമാക്സ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments