Wednesday, May 7, 2025

ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകറിന് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ഏപ്രിൽ 30ന്  സർവ്വീസിൽ നിന്നും വിരമിക്കുന്ന ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ.എ.എസിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി യാത്രയയപ്പ് നൽകി. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ അദ്ദേഹത്തെ ഷാളണിയിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി നിലവിളക്കും ചുമർചിത്രവും സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ സന്നിഹിതരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments