Thursday, March 27, 2025

സംസ്ഥാന ബജറ്റ്; പൂക്കോട് – പേരകം വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നടപടികൾക്കെതിരെയും, ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിലും പ്രതിഷേധിച്ച്  പൂക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട് – പേരകം വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി അംഗം ഇ.എ മുഹമ്മദുണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് അദ്ധ്യക്ഷത വഹിച്ചു. എം.എഫ് ജോയ്, റ്റി.എ ഷാജി, സാബു ചൊവ്വല്ലൂർ, ബഷീർ പൂക്കോട്, എം.പി ബഷീർ, റെജീന അസീസ്, റാബിയ ജലീൽ, ഗിരിന്ദ്ര ബാബു, സി.എം അഷറഫ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments