ചാവക്കാട്: ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാന്ത്വന സംഗമം സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഒമാൻ കൂട്ടായ്മ മാസം തോറും നൽകി വരുന്ന വിഹിതം പ്രസിഡണ്ട് ട്രസ്റ്റി കെ.വി കമറുദ്ദീന് കൈമാറി. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷൗജാദ് മുഹമ്മദ് മുഖ്യാതിഥിയായി. ചാവക്കാട് സിംഗേഴ്സ് സലാം ഭായി സാന്ത്വന ഗാനം ആലപിച്ചു. വൈസ് പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക്, ട്രസ്റ്റിമാരായ വി.എം സുകുമാരൻ, പി.വി അബ്ദു, സി.എം ജനീഷ്, എം.കെ നൗഷാദ് അലി, സ്റ്റാഫ് അംഗങ്ങളായ ധന്യ, സൈനബ, സൗജത്ത് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എം അബ്ദുൾ ഹബീബ് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.