ഗുരുവായൂർ: ബ്രഹ്മകുളത്ത് റോഡിലേക്ക് ചാടിയ കാട്ടുപന്നിക്കു മേൽ ബൈക്കിടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. ബ്രഹ്മകുളം കുളത്തിങ്കൽ വിൻസെന്റ് (63), ഭാര്യ അൽഫോൻസ (53) എന്നിവർക്കാണ് പരിക്കേറ്റത്. ബ്രഹ്മകുളം ആൽമാവിന് സമീപം ഇന്ന് രാത്രി എട്ട് മണിയോടേയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരേയും ഗുരുവായൂർ ആക്ട്‌സ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.