ഗുരുവായൂർ: എൻ.എസ്.എസ് ഗുരുവായൂർ കോട്ടപ്പടി മേഖല സമ്മേളനം സമാപിച്ചു. തളിപ്പറമ്പ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എം ഷജിത്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ പ്രസിഡന്റ് കെ ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തലപ്പിള്ളി താലൂക്ക് കരയോഗ യൂണിയൻ വൈസ് പ്രസിഡന്റ് കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഭരണസമിതി അംഗങ്ങളായ പി.വി സുധാകരൻ, കെ.പി ശ്രീകുമാർ, ബിന്ദു നാരായണൻ, ജ്യോതി രാജിവ്, ഒ.കെ നാരായണൻ നായർ, സിന്ധു ശശിധരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും ചാവക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ സെക്രട്ടറി എം.കെ പ്രസാദ് നന്ദിയും പറഞ്ഞു.