ഗുരുവായൂർ: ജൂലൈ 20 ന് നടക്കുന്ന കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണയോഗം നടന്നു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.എ അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പങ്കെടുത്തവരെ ഉൾപ്പെടുത്തി ഒരു ജനറൽ കമ്മിറ്റിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ, ഏരിയ ട്രഷറർ പി.എ യഹിയ, ജില്ല കമ്മിറ്റി അംഗം ഷെരിഫ് തളികശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ – എം. കൃഷ്ണദാസ്, കൺവീനർ – ബാഹുലേയൻ പള്ളിക്കര, ട്രഷറർ – പി.എം യഹിയ എന്നിവരെ തെരഞ്ഞെടുത്തു.