ചാവക്കാട്: അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ പ്രവർത്തക യോഗം സംഘടിപ്പിച്ചു. ചാവക്കാട് ഹോച്ച്മിൻ സ്മാരക മന്ദിരത്തിൽ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ സീത ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം പ്രീജ ദേവദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുലൈഖ കാദർ, സിന്ധു ബാബു, ബിബിത മോഹൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷൈനി ഷാജി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം രാജലക്ഷ്മി നന്ദി പറഞ്ഞു.