Saturday, April 25, 2026

മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ്; ചാവക്കാടിന് അഭിമാനമായി മുബീന അഷ്‌കർ ബാബു

ചാവക്കാട്: മാഞ്ചസ്റ്റർ സാൽഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായി മുബീന അഷ്‌കർ ബാബു. നേരത്തെ എം.എസ്.സി കെമിസ്ട്രിയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കും ബി.എസ്.സി കെമിസ്ട്രിയിൽ രണ്ടാം റാങ്കും നേടിയിട്ടുള്ള മുബീന, എടക്കഴിയൂർ പുതുവീട്ടിൽ കയനയിൽ മൊയ്തുട്ടി – മൈമൂന ദമ്പതികളുടെ മകളും അഷ്‌കർ ബാബു അയിരൂരിന്റെ ഭാര്യയുമാണ്.  എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായ മുബീന, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസും പ്ലസ് ടു പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടിയിരുന്നു. മുനീർ, മുജീബ് എന്നിവർ സഹോദരങ്ങളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments