കടപ്പുറം: കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഗാന്ധി റോഡ് നാടിന് സമർപ്പിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താക്കലി മുഖ്യാതിഥിയായി. കടപ്പുറം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി.പി മൻസൂർ അലി, പഞ്ചായത്ത് മെമ്പർമാരായ ടി.ആർ ഇബ്രാഹിം, മുഹമ്മദ് നാസിഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി മുസ്താഖ് അലി, എ.എൻ സഹദേവൻ, ആലുങ്ങൽ സജിൻ എന്നിവർ സംസാരിച്ചു.